ഏലക്ക വിശേഷം

 

 ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. ഉപാപചയം വര്‍ധിപ്പിക്കുകയും ശരീരത്തില്‍ നിന്ന് അതുവഴി കൂടുതല്‍ കൊഴുപ്പ് നീക്കം ചെയ്യാനും ഏലയ്ക്ക സഹായിക്കുന്നു


ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍, ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞ് കൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.


ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ച്‌ അതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. 

Post a Comment

Previous Post Next Post