വ്യായാമത്തിന് മുൻപ് കഴിക്കാവുന്ന ഭക്ഷണങ്ങൾ




 ✅️വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്



✅️ഏത്തപ്പഴം, ഇതിലടങ്ങിയ സ്റ്റാര്‍ച്ച്‌ ശരീരത്തിന് നല്ല രീതിയിൽ ഊര്‍ജ്ജം പകരും. വ്യായാമത്തിന് ഏതാണ്ട് മുക്കാൽ മണിക്കൂർ മുമ്പായി ഒരു ഏത്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും 



✅️മാതളം,വ്യായാമത്തിന് മുമ്ബായി കഴിക്കാവുന്ന ഏറ്റവും നല്ല പഴമാണിത് ഊര്‍ജ്ജോത്പാദനവും വ്യായാമത്തിന് ശേഷമുള്ള നെഞ്ചെരിച്ചിൽ ഒഴിവാക്കാനും ഇത് ഗുണം ചെയ്യും 



✅️ബീറ്റ്‌റൂട്ട്, ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത് എങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് ജ്യൂസാക്കിയും കഴിക്കാവുന്നതാണ്. രക്തം വര്‍ധിപ്പിക്കാന്‍ മാത്രമല്ല, രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും ഇത് നല്ലതാണ്



 ✅️ഓട്‌സ്, ഇതും ശരീരത്തിന് ഊര്‍ജ്ജം തന്നെയാണ് പകരുക. ഇതിൽ അല്‍പം തേനും ഫ്രൂട്ട്‌സുമെല്ലാം ചേര്‍ത്താല്‍ വിശേഷ ഗുണം കിട്ടും 



✅️നട്‌സ്, പ്രോട്ടീനിന്റെയും കൊഴുപ്പിന്റേയും കേന്ദ്രങ്ങളാണ് നട്‌സ്. ഇത് ശരീരത്തിന് ആവശ്യമായ സ്റ്റാമിന തന്നെയാണ് നല്‍കുക


✅️കപ്പലണ്ടി, ബദാം, പിസ്ത തുടങ്ങിയവയും വ്യായാമത്തിന് മുമ്ബ് കഴിക്കാവുന്ന ഭക്ഷണങ്ങൾ ആണ്

#HealthyFood #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips



Post a Comment

Previous Post Next Post