തണ്ണിമത്തൻ വിശേഷം


 ✅️തണ്ണിമത്തന്‍ (WaterMelon) വേനലിൽ ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഏറ്റവും മികച്ച ഒന്നാണ് 


✅️തണ്ണിമത്തനിൽ ഏകദേശം 92% ജലാംശം (Water Content) അടങ്ങിയതിനാൽ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു 


✅️ചൂടുള്ള കാലാവസ്ഥയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു


✅️ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം സുഗമമാക്കുന്ന വൈറ്റമിൻ സി ഒരു തവണ തണ്ണി മത്തൻ കഴിക്കുന്നതിലൂടെ ദിവസം ആവശ്യമുള്ള അതിന്റെ 16%ലഭിക്കുന്നു

✅️ഇത് പല അണുബാധകള്‍ക്കെതിരെയും പോരാടുന്നതിന് അത്യന്താപേക്ഷിതമാണ്


✅️വേനല്‍ക്കാലത്ത് ജലദോഷം ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാൽ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും


✅️ശാരീരിക പ്രവര്‍ത്തനങ്ങളില്‍ 'അവശ്യ അമിനോ' ആസിഡുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന 'ആല്‍ഫ-അമിനോ' ആസിഡായ 'സിട്രുലൈനിന്റെ' മികച്ച ഉറവിടമായ തണ്ണിമത്തന്‍ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാവുന്നതാണ്


✅️വ്യായാമത്തിന് ശേഷം കഴിക്കുകയാണെങ്കില്‍, തണ്ണിമത്തന്‍ ശരീരത്തിലെ വളര്‍ച്ചാ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായകാരമാണ് 


✅️തണ്ണിമത്തന്‍ ആന്റിഓക്സിഡന്റുകളാല്‍ പ്രത്യേകിച്ച് 'ലൈക്കോപീന്‍' സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫലപ്രദമാണ്


✅️'ലൈക്കോപീന്‍' ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു


✅️ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതില്‍ തണ്ണിമത്തന്‍ മികച്ച ഫലം നൽകുന്നു


✅️ഗ്ലോക്കോമ പോലുള്ള നിരവധി നേത്രരോഗങ്ങള്‍ തടയുന്നതിനും കണ്ണിന്റെ വരൾച്ച തടയുന്നതിനും നല്ലൊരു പരിഹാരമാർഗമാണ് തണ്ണിമത്തൻ


✅️ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്ന 'കാത്സ്യം, പൊട്ടാസ്യം' തുടങ്ങിയ ധാതുക്കള്‍ നല്ല അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്


✅️രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും വൃക്കസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും തണ്ണിമത്തൻ സഹായിക്കുന്നു


✅️തണ്ണിമത്തൻ ശരീരത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്താതെ മൂത്രത്തിന്റെ ആരോഗ്യകരമായ ഒഴുക്ക് നിലനിര്‍ത്തുകയും ചെയ്യുന്നു

#തണ്ണിമത്തൻ #watermelon #healthy #beauty #lifestyle #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post