മുട്ട അത്ഭുത ഗുണങ്ങൾ

 ✅️ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന  മികച്ച ഭക്ഷണമാണ് മുട്ട

✅️മുട്ടയുടെ വെള്ള മാത്രമല്ല മുഴുവനായി കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും കൂടി സഹായിക്കുന്നു

✅️കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം

✅️പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഒഴിവാക്കുന്നതാണ് നല്ലത്

✅️തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുഉള്ളതിനാൽ ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു

✅️കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും "കോളിന്‍" എന്ന പോഷകം വഴി മുട്ടയിലൂടെ സഹായിക്കുന്നു

✅️ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുഉള്ളതിനാൽ കണ്ണിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്

✅️ല്യൂട്ടീൻ, ഒമേഗ 3 എന്നീ ആന്റി ഓക്സിഡന്റുകൾ റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു

✅️മുട്ടയിൽ പ്രോട്ടീൻ സമ്ർദ്ദമായതിനാൽ ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും

✅️ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിൽ ഉണ്ട്


✅️മുട്ടയിലുള്ള ഫോളേറ്റ്  ചുവന്ന രക്താണുക്കളുടെ നിർമാണത്തിന് സഹായിക്കുന്നു

✅️ഗർഭസ്ഥശിശുവിന്റെ വികാസത്തിനും വളർച്ചയ്ക്കും ഫോളെറ്റ് പോഷകം പ്രധാനമായതിനാൽ ഗർഭിണികൾക്കും ഏറ്റവും നല്ല ഭക്ഷണമാണിത്


✅️മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സ​ഹായിക്കുന്നു

✅️എച്ച്ഡിഎൽ അളവ് കൂടുതലുള്ള ആളുകൾക്ക് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതിനാൽ മുട്ട ഗുണം ചെയ്യും

#eggs #മുട്ട  #healthy #beauty  #lifestyle  #viewlife #ആരോഗ്യം #സൗന്ദര്യം #ജീവിതശൈലി #tips

Post a Comment

Previous Post Next Post